കോ​വി​ഡ് കേ​സു​ക​ളി​ൽ "പെ​ട്ടെ​ന്നു​ള്ള കു​തി​ച്ചു​ചാ​ട്ടം': മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം

04:09 PM Dec 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ട്ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക​ത്ത​യ​ച്ചു. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നും പ​രി​ശോ​ധ​ന​യും വേ​ഗ​ത്തി​ലാ​ക്കാ​നും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നു​മാ​ണ് നി​ർ​ദേ​ശം.

ഡ​ല്‍​ഹി, ഹ​രി​യാ​ന, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, മ​ഹാ​രാ​ഷ്ട്രാ, ഗു​ജ​റാ​ത്ത്, ക​ര്‍​ണാ​ട​ക, ജാ​ര്‍​ഖ​ണ്ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് ക​ത്ത​യ​ച്ച​ത്. രാ​ജ്യ​ത്തെ 14 ന​ഗ​ര​ങ്ങ​ളി​ലാ​യി കോ​വി​ഡ് കേ​സു​ക​ൾ പെ​ട്ടെ​ന്ന് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും വ​ർ​ധി​ച്ച മ​ര​ണ​നി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഇ​പ്പോ​ൾ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടു​ന്നു.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 13,154 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 268 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്രം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. രാ​ജ്യ​ത്ത് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ 10,000 ക​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​ര​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ 961 കേ​സു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ള്ള സം​സ്ഥാ​നം ഡ​ല്‍​ഹി​യാ​ണ്. 263 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യാ​ണ്. 252 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.