റോ​സ് ടെ​യ്‌​ല​ർ വി​ര​മി​ക്കു​ന്നു

03:35 PM Dec 30, 2021 | Deepika.com
വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഏ​ക്കാ​ല​ത്തെ​യും മി​ക​ച്ച ബാ​റ്റ്സ്മാ​ൻ​മാ​രി​ൽ ഒ​രാ​ളാ​യ റോ​സ് ടെ​യ്‌​ല​ർ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യു​ന്നു. ബം​ഗ്ലാ​ദേ​ശി​നെ​തി​രേ നാ​ട്ടി​ൽ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യോ​ടെ ടെ​സ്റ്റി​നോ​ട് വി​ട​പ​റ​യും. പി​ന്നാ​ലെ നെ​ത​ർ​ല​ൻ​ഡ്സ്, ഓ​സ്ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യോ​ടെ ഏ​ക​ദി​ന​വും മ​തി​യാ​ക്കു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

37 വ​യ​സു​കാ​ര​നാ​യ ടെ​യ്‌​ല​ർ നി​ല​വി​ൽ 110 ടെ​സ്റ്റു​ക​ളി​ലും 233 ഏ​ക​ദി​ന​ങ്ങ​ളി​ലും കി​വീ​സി​നാ​യി പാ​ഡ​ണി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടു ഫോ​ർ​മാ​റ്റി​ലും കി​വീ​സി​നാ​യി ഏ​റ്റ​വും അ​ധി​കം റ​ണ്‍​സ് സ്കോ​ർ ചെ​യ്ത​തി​ന്‍റെ റി​ക്കോ​ർ​ഡ് താ​ര​ത്തി​ന്‍റെ പേ​രി​ലാ​ണ്.

ടെ​സ്റ്റി​ൽ 7,584 റ​ണ്‍​സ് നേ​ടി​യ ടെ​യ്‌​ല​ർ ഏ​ക​ദി​ന​ത്തി​ൽ 8,581 റ​ണ്‍​സ് സ്വ​ന്തം പേ​രി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദി​ന​ത്തി​ൽ 21 സെ​ഞ്ചു​റി​ക​ളും ടെ​സ്റ്റി​ൽ 19 സെ​ഞ്ചു​റി​ക​ളും നേ​ടി​യി​ട്ടു​ണ്ട്. 102 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലും രാ​ജ്യ​ത്തി​നാ​യി ക​ളി​ച്ചു.

2006 മാ​ർ​ച്ചി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ഏ​ക​ദി​ന​ത്തി​ലൂ​ടെ​യാ​ണ് ടെ​യ്‌​ല​ർ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ​ത്. 2007 ന​വം​ബ​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ടെ​സ്റ്റി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചു.