ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
പ്രതികളെ പിടിക്കാൻ കഴിയില്ലെങ്കിൽ അക്കാര്യം തുറന്നുപറഞ്ഞ് നാടകംകളി അവസാനിപ്പിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയും. പോലീസിൽ എസ്ഡിപിഐ സഹായിക്കുന്ന നിരവധി പേരുണ്ട്.
ആലപ്പുഴ സ്പെഷൽ ബ്രാഞ്ചിലെ ഡിവൈഎസ്പി വിവരങ്ങൾ ചോർത്തി നൽകുന്നയാളാണ്. കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് നൽകാൻ തയാറാകുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം തുടങ്ങുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
രഞ്ജിത്ത് വധം: എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
01:29 PM Dec 30, 2021 | Deepika.com