കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമായി.
തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവുണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 440 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഡിസംബർ 17ന് പവന് 36,560 രൂപയിൽ എത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.
സ്വര്‍ണ വില കുറഞ്ഞു
12:19 PM Dec 30, 2021 | Deepika.com