സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​നം പി​ഴ​ച്ചു; കു​ട്ടി​യു​ടെ ത​ല​യി​ൽ വെ​ടി​യേ​റ്റു

11:41 AM Dec 30, 2021 | Deepika.com
ചെ​ന്നൈ: സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യു​ണ്ട പ​തി​ച്ച് 11കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ടെ അ​മ്മാ​ച്ച​ത്ര​ത്താ​ണ് സം​ഭ​വം. വീ​ട്ടി​ലി​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന പു​ക​ഴേ​ന്തി എ​ന്ന കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മു​ത്ത​ച്ഛ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു വെ​ടി​യേ​റ്റ​ത്. ര​ണ്ട് വെ​ടി​യു​ണ്ട​ക​ളാ​ണ് വീ​ടി​ന് നേ​ര്‍​ക്ക് വ​ന്ന​ത്. ഒ​ന്ന് വീ​ടി​ന്‍റെ ചു​മ​രി​ല്‍ ത​റ​ച്ചു. ര​ണ്ടാ​മ​ത്തേ​ത് കു​ട്ടി​യു​ടെ ത​ല​യി​ലും ത​റ​ച്ചു.

ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി. നേ​ര​ത്തെ​യും സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.