ആ​ശ​ങ്ക​യോ​ടെ രാ​ജ്യം; ഒ​മി​ക്രോ​ൺ ബാ​ധി​ത​ർ ആ​യി​ര​ത്തി​ലേ​ക്ക്

09:49 AM Dec 30, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​ര​ത്തോ​ട് അ​ടു​ക്കു​ന്നു. നി​ല​വി​ല്‍ 961 കേ​സു​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ള്ള സം​സ്ഥാ​നം ഡ​ല്‍​ഹി​യാ​ണ്. 263 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യാ​ണ്. 252 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഗു​ജ​റാ​ത്ത്, കേ​ര​ളം, തെ​ലു​ങ്കാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ട്.