നാ​ഗാ​ലൻ​ഡി​ൽ അ​ഫ്സ്പ നി​യ​മം ആ​റു​മാ​സ​ത്തേ​ക്ക് നീ​ട്ടി

09:37 AM Dec 30, 2021 | Deepika.com
കൊ​ഹി​മ: സൈ​ന്യ​ത്തി​ന് പ്ര​ത്യേ​ക അ​ധി​കാ​രം ന​ല്‍​കു​ന്ന അ​ഫ്‌​സ്പ നി​യ​മം നാ​ഗാ​ലന്‍​ഡി​ല്‍ ആ​റു​മാ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി. നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഈ ​ന​ട​പ​ടി.

അ​ഫ്‌​സ്പ നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് അ​വ​കാ​ശ സം​ഘ​ട​ന​ക​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​രും കേ​ന്ദ്ര​ത്തോ​ട് നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ഗാ​ല​ന്‍​ഡ് മു​ഖ്യ​മ​ന്ത്രി നെ​യ്ഫി​യു റി​യോ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി ച​ര്‍​ച്ച​യും ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കേ​ന്ദ്രം നി​യ​മം വീ​ണ്ടും നീ​ട്ടി​യ​ത്.

ഡി​സം​ബ​ര്‍ ആ​റി​ന് 21 പാ​രാ സ്പെ​ഷ്യ​ല്‍ ഫോ​ഴ്സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ല്‍ 14 ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ത്.