മും​ബൈ​യി​ൽ ബാ​ങ്കി​ൽ മോ​ഷ​ണം; ജീ​വ​ന​ക്കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

09:51 AM Dec 30, 2021 | Deepika.com
മും​ബൈ: മും​ബൈ​യി​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അക്രമികളുടെ വെടിയേറ്റ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ദ​ഹി​സ​ര്‍ ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ര​ണ്ടു മോ​ഷ്ടാ​ക്ക​ളാ​ണ് ബാ​ങ്കി​ല്‍ അ​തി​ക്ര​മി​ച്ചെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​രെ തോ​ക്കി​ന്‍ മു​ന​യി​ല്‍ നി​ര്‍​ത്തി​യാ​ണ് ഇ​വ​ര്‍ പ​ണ​വും മ​റ്റും ക​വ​ര്‍​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര​ന് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി കാ​മ​റി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. മോ​ഷ​ണ​ത്തി​ന് ശേ​ഷം പ്ര​തി​ക​ള്‍ ഇ​വി​ടെ നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.