ലണ്ടൻ: ഇഞ്ചുറി ടൈം ഗോളിൽ ബ്രൈറ്റനോട് സമനിലയിൽ കുരുങ്ങി ചെൽസി (1-1). ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈം ഒരു മിനിറ്റ് പിന്നിട്ടപ്പോഴാണ് പകരക്കാരനായി ഇറങ്ങിയ ഡാനി വെൽബെക്കിന്റെ ഗോളിൽ ബ്രൈറ്റൻ ചെൽസിയെ സമനിലയിൽ തളച്ചത്.
28-ാം മിനിറ്റിൽ റൊമേലു ലുകാകുവിന്റെ ഗോളിലാണ് ചെൽസി മുന്നിൽ എത്തിയത്. എന്നാൽ ഗോൾ വഴങ്ങിയതോടെ മികച്ച പ്രകടനം പുറത്തെടുത്ത ബ്രൈറ്റൻ ചെൽസിയുടെ ഗോൾമുഖം നിരന്തരം ആക്രമിച്ചു. എന്നാൽ പ്രതിരോധക്കോട്ട തീർത്ത ചെൽസി ജയത്തിലേക്ക് നീങ്ങവേയാണ് വെൽബെക്കിന്റെ ഗോൾ എത്തിയത്.
സമനിലയോടെ 20 കളിയിൽ 42 പോയിന്റുമായി ചെൽസി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 18 ക ളിയിൽ 24 പോയിന്റുള്ള ബ്രൈറ്റൺ പത്താമതാണ്.
ഇഞ്ചുറി ടൈം ഗോൾ; ചെൽസിയെ സമനിലയിൽ തളച്ച് ബ്രൈറ്റൻ
08:28 AM Dec 30, 2021 | Deepika.com