മെ​ഴു​കു​തി​രി​യി​ൽ നി​ന്ന് തീ​പ​ട​ർ​ന്നു; യു​ക്രെ​യ്നി​ലെ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു

07:41 AM Dec 30, 2021 | Deepika.com
കീ​വ്: പ​ടി​ഞ്ഞാ​റ​ൻ യു​ക്രെ​യ്നി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന മൂ​ന്നു പേ​ർ മ​രി​ച്ചു. ര​ണ്ട് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു.

കൊ​സീ​വി​ലെ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡി​ന് ഇ​ര​യാ​യ​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ക​ത്തി​ച്ച മെ​ഴു​കു​തി​രി​യി​ൽ നി​ന്നാ​ണ് തീ​പി​ട​ർ​ന്ന​ത്. ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ​ക്ക് സ​മീ​പം നി​ന്നു​കൊ​ണ്ട് ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഒ​രു മെ​ഴു​കു​തി​രി ക​ത്തി​ച്ച​തോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്രാ​ദേ​ശി​ക പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ന്‍റ​ർ​ഫാ​ക്സ് വാ ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.