നെ​ഹ്റു റോ​ഡ് ഇ​നി "ന​രേ​ന്ദ്ര മോ​ദി മാ​ർ​ഗ്'; പേ​ര് മാ​റ്റി സി​ക്കിം

02:00 AM Dec 30, 2021 | Deepika.com
ഗാം​ഗ്ടോ​ക്: സി​ക്കി​മി​ലെ സോം​ഗോ ത​ടാ​ക​ത്തേ​യും ഗാം​ഗ്‌​ടോ​ക്കി​ലെ നാ​ഥു​ല ബോ​ര്‍​ഡ​ര്‍ പാ​സി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പേ​ര് ന​ല്‍​കി സി​ക്കിം. ‘ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു റോ​ഡ്’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന റോ​ഡ് ഇ​നി​മു​ത​ല്‍ "ന​രേ​ന്ദ്ര മോ​ദി മാ​ര്‍​ഗ്' എ​ന്നാ​വും അ​റി​യ​പ്പെ​ടു​ക.

സി​ക്കിം ഗ​വ​ർ​ണ​ർ ഗം​ഗാ പ്ര​സാ​ദ് ബു​ധ​നാ​ഴ്ച പു​തു​ക്കി​പ്പ​ണി​ത റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ചി​ത്ര​വും റോ​ഡി​ന്‍റെ പേ​ര് മാ​റ്റ​ത്തെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളും ബി​ജെ​പി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഡി.​ബി. ചൗ​ഹാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.

ക്യോം​ഗ​സാ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ണ് 19.51 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ വാ​ക്സി​നും റേ​ഷ​നും ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള ന​ന്ദി സൂ​ച​ക​മാ​യി​ട്ടാ​ണ് പേ​രു മാ​റ്റം എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​കെ റ​സൈ​ലി പ​റ​യു​ന്ന​ത്.