ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​ക്ക് ഒ​മി​ക്രോ​ൺ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ആ​ർ​ബി​ഐ

11:57 PM Dec 29, 2021 | Deepika.com
മും​ബൈ: ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ര്‍​വ് ബാ​ങ്ക്. വൈ​റ​സി​ന്‍റെ വ്യാ​പ​ന​വും ഉ​യ​രു​ന്ന നാ​ണ​യ​പ്പെ​രു​പ്പ​വും 2022 ല്‍ ​വ​ള​ര്‍​ച്ച​യെ ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

2021 ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലെ ലോ​ക്ക്ഡൗ​ണ്‍ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യെ ബാ​ധി​ച്ചി​രു​ന്നു. സ​മാ​ന വെ​ല്ലു​വി​ളി​യാ​ണ് ഒ​മി​ക്രോ​ണ്‍ ഉ​യ​ര്‍​ത്തു​ന്ന​തെ​ന്നും ആ​ർ​ബി​ഐ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.