ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്, സ്പെ​ഷൽ പ്രോ​സി​ക്യൂ​ട്ട​ർ രാ​ജി​വ​ച്ചു

11:08 PM Dec 29, 2021 | Deepika.com
കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ​ക്കേ​റ്റ് വി.​എ​ൻ. അ​നി​ൽ കു​മാ​ർ രാ​ജി​വ​ച്ചു. വി​ചാ​ര​ണ കോ​ട​തി ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. ഇ​ത് ര​ണ്ടാം ത​വ​ണ ആ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്രോ​സി​ക്യൂ​ട്ട​ർ രാ​ജി​വ​യ്ക്കു​ന്ന​ത്.

വി​ചാ​ര​ണ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രു​ന്നു.