കൊ​ല്ലാ​വ​സാ​നം ജ​യാ​ന്ത്യ പ്ര​തീ​ക്ഷ; ബോ​ക്സിം​ഗ് ഡേ ​ഇ​ന്ത്യ​ൻ ബോ​ക്സി​ലേ​ക്ക്

10:45 PM Dec 29, 2021 | Deepika.com
സെ​ഞ്ചൂ​റി​യ​ൻ: ഇ​ക്കൊ​ല്ലം ജ​യി​ച്ച​വ​സാ​നി​പ്പി​ക്കാ​ൻ ടീം ​ഇ​ന്ത്യ​ക്കാ​വു​മോ? ഒ​റ്റ​ദി​ന​ത്തി​ൽ ആ​റു വി​ക്ക​റ്റ് ക​ട​മ്പ​ചാ​ടി​ക്ക​ട​ന്നെ​ത്തി​യാ​ൽ കൊ​ല്ലാ​വ​സാ​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യാ​ന്ത്യം കു​റി​ക്കാം.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ‌ ഇ​ന്ത്യ ജ​യ​ത്തി​ന്‍റെ വ​ക്കി​ൽ. 305 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ നാ​ല് വി​ക്ക​റ്റി​ന് 94 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ആ​തി​ഥേ​യ​ർ ഇ​നി​യും 211 റ​ൺ​സ് പി​ന്നി​ൽ. അ​വ​സാ​ന ദി​നം മ​ഴ മാ​റി​നി​ന്നാ​ൽ ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റ് ഇ​ന്ത്യ​ൻ ബോ​ക്സി​ലാ​വു​മെ​ന്ന് ഏ​താ​ണ്ടു​റ​പ്പ്.

ഓ​പ്പ​ണ​ർ എ​ഡി​ൻ മാ​ർ​ക്ര​മി​നെ (1) ര​ണ്ടാം ഓ​വ​റി​ൽ​ത​ന്നെ പു​റ​ത്താ​ക്കി മു​ഹ​മ്മ​ദ് ഷ​മി ആ​ക്ര​മ​ണം തു​ട​ങ്ങി. എ​ന്നാ​ൽ, ര​ണ്ടാം വി​ക്ക​റ്റി​ൽ എ​ൽ​ഗ​റും കീ​ഗ​ൻ പീ​റ്റേ​ഴ്സ​ണും (17) ചേ​ർ​ന്ന് 76 പ​ന്തി​ൽ 33 റ​ണ്‍​സ് നേ​ടി. പീ​റ്റേ​ഴ്സ​ണി​നെ പു​റ​ത്താ​ക്കി മു​ഹ​മ്മ​ദ് സി​റാ​ജ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു.

137 പ​ന്ത് നീ​ണ്ട എ ​ൽ​ഗ​ർ - റാ​സീ വാ​ൻ​ഡ​ർ ഡ​സ​ൻ മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് ഭേ​ദി​ച്ച​ത് ജ​സ്പ്രീ​ത് ബും​റ​യാ​യി​രു​ന്നു. വാ​ൻ​ഡ​ർ ഡ​സ​നെ (11) ബും​റ ബൗ​ൾ​ഡാ​ക്കി. കേ​ശ​വ് മ​ഹാ​രാ​ജി​നെ​യും (8) പു​റ​ത്താ​ക്കി ബും​മ്ര ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ചി​റ​ക് ന​ൽ​കി. അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ക്യാ​പ്റ്റ​ൻ ഡീ​ൻ എ​ൽ​ഗ​ർ (52) പു​റ​ത്താ​കാ​തെ നി​ൽ​ക്കു​ന്ന​താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ര​തീ​ക്ഷ.