പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: 33.84 കോ​ടി രൂ​പ​യു​ടെ ആ​സ്തി ക​ണ്ടു​കെ​ട്ടി

10:44 PM Dec 29, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​കേ​സി​ല്‍ കൂ​ടു​ത​ല്‍ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ്. 33.84 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ഇ​ഡി ക​ണ്ടു കെ​ട്ടി​യ​ത്.

ഇ​തോ​ടെ ക​ള്ള​പ്പ​ണ കേ​സി​ല്‍ ആ​കെ 65 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ല്‍ പ​ത്ത് ഇ​ട​ങ്ങ​ളി​ല്‍ ഉ​ള്ള ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും, 11.5 കി​ലോ സ്വ​ര്‍​ണം, ക​ന്പ​നി ഉ​ട​മ​ക​ളു​ടെ​യും പ്ര​മോ​ട്ട​ര്‍​മാ​രു​ടെ​യും പേ​രി​ല്‍ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ ഉ​ള്ള 3.79 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടാ​ണ് ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. 1000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലാ​ണ് ന​ട​പ​ടി.

കേ​ര​ള പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് പി​ന്നീ​ട് ഇ​ഡി ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.