കോൽക്കത്ത: താരങ്ങൾക്ക് ഉൾപ്പെടെ കോവിഡ് ബാധിച്ചതോടെ ഐ ലീഗ് മത്സരങ്ങൾ താത്കാലികമായി മാറ്റിവച്ചു. ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബർ 30,31 തീയതികളിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് മാറ്റിയത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ ഏഴ് കളിക്കാർക്ക് ഉൾപ്പെടെ പത്ത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സഹാചര്യത്തിലാണ് മത്സരങ്ങൾ മാറ്റിയത്.
ജനുവരി ഒന്നിനും മൂന്നിനും കളിക്കാരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധന ഫലം ലഭിച്ചശേഷം ജനുവരി നാലിന് അവലോകന യോഗം ചേർന്ന് മത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും ഫെഡറേഷൻ അറിയിച്ചു.
റിയൽ കാഷ്മീർ ടീമിലെ പരിശീലകനടക്കം ആറു പേർക്കും മുഹമ്മദൻസ്, ശ്രീനിധി ഡെക്കാണ് ടീമുകളിലെ ഓരോ കളിക്കാർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
കൊറോണ വൈറസ് കളിച്ചു..! ഐ-ലീഗ് മാറ്റിവച്ചു
10:26 PM Dec 29, 2021 | Deepika.com