ധൃ​തി​പി​ടി​ച്ചു കു​റ്റ​പ​ത്രം; വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ സി​ബി​ഐ​യ്ക്കു ക​ത്ത​യ​ച്ചു

09:36 PM Dec 29, 2021 | Deepika.com
പാ​ല​ക്കാ​ട്: സി​ബി​ഐ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ച്ചി​ല്ലെ​ന്നു കു​റ്റ​പ്പെ​ടു​ത്തി വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​വ് സി​ബി​ഐ​യ്ക്കു ക​ത്ത​യ​ച്ചു. കു​ട്ടി​ക​ളു​ടേ​തു കൊ​ല​പാ​ത​ക​മാ​ണെ​ന്നു മൊ​ഴി​ന​ൽ​കി​യി​ട്ടും മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല. ധൃ​തി​പി​ടി​ച്ചു കു​റ്റ​പ​ത്രം ന​ൽ​കി​യ​തി​ൽ ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

കൊ​ല​പാ​ത​ക​മെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ സാ​ക്ഷി​ക​ളും സ​മ​ര​സ​മി​തി​യും ന​ൽ​കി​യി​രു​ന്നു. ത​ന്‍റെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും സാ​ക്ഷി​ക​ളു​ടെ​യും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​ന്തി​മ​കു​റ്റ​പ​ത്ര​ത്തി​നു മു​ന്പ് ത​ന്നെ​യും ഭ​ർ​ത്താ​വി​നെ​യും കേ​ൾ​ക്കാ​ൻ സി​ബി​ഐ​യ്ക്കു ധാ​ർ​മി​ക ബാ​ധ്യ​ത​യു​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. സി​ബി​ഐ ഡി​വൈ​എ​സ്പി ടി.​പി. അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അമ്മ ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം. കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് ല​ഭ്യ​മാ​യാ​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു സ​മ​ര​സ​മി​തി അ​റി​യി​ച്ചു.