കെ ​റെ​യി​ൽ കേ​ര​ള​ത്തി​ൽ അ​ത്യാ​വ​ശ്യ​മെ​ന്ന് കോ​ടി​യേ​രി

08:10 PM Dec 29, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: കെ ​റെ​യി​ൽ കേ​ര​ള​ത്തി​ലെ അ​ത്യാ​വ​ശ്യ പ​ദ്ധ​തി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റേ​തും ബി​ജെ​പി​യു​ടേ​തും എ​തി​ർ​പ്പ് രാ​ഷ്ട്രീ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി​യെ എ​തി​ർ​ക്കാ​ത്ത കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഇ​വി​ടെ എ​തി​ർ​ക്കു​ന്ന​തി​ന് കാ​ര​ണം എ​തി​ർ​പ്പ് രാ​ഷ്ട്രീ​യ താ​ത്പ​ര്യം മാ​ത്ര​മാ​ണ്. എ​ല്ലാ വീ​ടു​ക​ളി​ലും പാ​ർ​ട്ടി പ്ര​ർ​ത്ത​ക​ർ എ​ത്തി തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും വി​ശ്വാ​സ​മു​ള്ള സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യ​മെ പി​ണ​റാ​യി സ​ർ​ക്കാ​ർ പ​റ​യൂ എ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മാ​യി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.