മു​ഖ്യ​മ​ന്ത്രി​ക്കും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​നി ക​റു​ത്ത ഇ​ന്നോ​വ

07:50 PM Dec 29, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ ഇ​നി മു​ത​ൽ ക​റു​ത്ത ഇ​ന്നോ​വ കാ​റു​ക​ൾ. മു​ഖ്യ​മ​ന്ത്രി​ക്ക് പൈ​ല​റ്റും എ​സ്കോ​ർ​ട്ടു​മാ​യി പോ​കാ​ൻ ക​റു​പ്പു നി​റ​ത്തി​ലു​ള്ള മൂ​ന്ന് പു​തി​യ ഇ​ന്നോ​വ ക്രി​സ്റ്റ കാ​റു​ക​ളും ഒ​രു ടാ​റ്റാ ഹാ​രി​യ​റു​മാ​ണ് വാ​ങ്ങി​യ​ത്. 62.46 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വ്.

മു​ൻ പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബ​ഹ്റ​യു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ഭ​ര​ണ വ​കു​പ്പ് കാ​റു​ക​ൾ വാ​ങ്ങാ​ൻ പോ​ലീ​സി​ന് സ്പെ​ഷ​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു. പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ചാ​ണ് കാ​റു​ക​ൾ വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം പൊ​തു​ഭ​ര​ണ വ​കു​പ്പ് എ​ടു​ത്ത​ത്.

പു​തി​യ കാ​റു​ക​ൾ വ​രു​ന്പോ​ൾ നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ര​ണ്ട് കാ​റു​ക​ൾ മാ​റ്റും. കെ​എ​ൽ 01 സി​ഡി 4764, കെ​എ​ൽ 01 4857 എ​ന്നീ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​റു​ക​ളു​ള്ള കാ​റു​ക​ളാ​ണ് പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട് ഡ്യൂ​ട്ടി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​ത്.