മ​ദ്യം വാ​ക്സി​നേ​ഷ​ന് ഹാ​നി​ക​രം..! കു​ത്തി​വ​യ്പ് ഭ​യ​ന്ന് മ​ര​ത്തി​ൽ ക​യ​റി യു​വാ​വ്

06:51 PM Dec 29, 2021 | Deepika.com
ചെ​ന്നൈ: കോ​വി​ഡി​ന്‍റെ അ​തി​തീ​വ്ര വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ ആ​രം​ഭി​ച്ച​തോ​ടെ രാ​ജ്യം എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ്. എ​ന്നാ​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ഇ​പ്പോ​ഴും പ​ല​രും പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ മ​ടി​ക്കു​ക​യാ​ണ്.

അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് പു​തു​ച്ചേ​രി​യി​ലെ വി​ലി​യ​ന്നൂ​രി​ലെ മു​പ്പ​ത്തി​ഒ​ൻ​പ​തു​കാ​ര​ൻ. പ​ല​വ​ട്ടം വാ​ക്സി​ൻ ന​ൽ​കാ​ൻ ശ്ര​മി​ച്ചി​ട്ടും പ​രാ​ജ​യ​പ്പെ​ട്ട ആ​രോ​ഗ്യ​വ​കു​പ്പ് ഇ​യാ​ളെ തേ​ടി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി "ര​ക്ഷ​പെ​ട്ടു' ക​ള​ഞ്ഞു. വി​ലി​യ​ന്നൂ​ർ സ്വ​ദേ​ശി മു​ത്തു​വേ​ലാ​ണ് വാ​ക്സി​ൻ ഭ​യ​ന്ന് മ​ര​ത്തി​ൽ ക​യ​റി ര​ക്ഷ​തേ​ടി​യ​ത്. വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ്ര​മ​ങ്ങ​ളി​ൽ നി​ന്നും അ​ദ്ദേ​ഹം പ​ല​ത​വ​ണ ഒ​ഴി​ഞ്ഞു​മാ​റി​യി​രു​ന്നു.

മ​ര​ത്തി​ൽ‌ ഓ​ടി ക​യ​റു​ന്ന യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ന​കം​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. 100 ശ​ത​മാ​നം വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള പു​തു​ച്ചേ​രി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് സം​ഭ​വം. കോ​ന്നേ​രി​ക്കു​പ്പം ഗ്രാ​മ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണ് യു​വാ​വ് കു​ത്തി​വ​യ്പ്പ് എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട ഇ​ദ്ദേ​ഹം മ​ര​ത്തി​ൽ ക​യ​റു​ക​യും ഇ​റ​ങ്ങാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

കോ​വി​ഡ് ത​ട​യാ​ൻ വാ​ക്സി​നേ​ഷ​ൻ ആ​വ​ശ്യ​മാ​ണെ​ന്നും ഗ്രാ​മ​ത്തി​ലെ പ​ല​രും ഇ​തി​ന​കം കു​ത്തി​വ​യ്പ്പ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​യ​ൽ​വാ​സി​ക​ളും അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും യു​വാ​വ് താ​ഴെ​യി​റ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ചു. മു​ൻ​പും വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​രി​ൽ​നി​ന്ന് മു​ത്തു​വേ​ൽ ര​ക്ഷ​പെ​ട്ട​ത് മ​ര​ത്തി​ൽ ക​യ​റി​യാ​യി​രു​ന്നു. വാ​ക്സി​ൻ ന​ൽ​കാ​ൻ എ​ത്തു​ന്ന​വ​ർ മ​ട​ങ്ങി​പ്പോ​കും വ​രെ ഇ​യാ​ൾ മ​ര​ത്തി​ൽ ഇ​രി​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്.

വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള ഭ​യ​മ​ല്ല മു​ത്തു​വേ​ലി​നെ മ​ര​ത്തി​ൽ ക​യ​റ്റു​ന്ന​ത്. വാ​ക്സി​ൻ സ്വീ​ക​രി​ച്ചാ​ൽ‌ കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് മ​ദ്യം ക​ഴി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​ത്തു​വേ​ലി​നെ ആ​രോ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രു​ന്നു. മ​ദ്യം ക​ഴി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന പേ​ടി മൂ​ലം മു​ത്തു​വേ​ൽ എ​ങ്ങ​ന​യും വാ​ക്സി​ൻ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു.