സു​ഡാ​നി​ൽ സ്വ​ർ​ണ ഖ​നി ഇ​ടി​ഞ്ഞ് 38 മ​ര​ണം

06:35 PM Dec 29, 2021 | Deepika.com
ഖാ​ർ​ത്തൂം: പ​ടി​ഞ്ഞാ​റ​ൻ സു​ഡാ​നി​ൽ കോ​ർ​ഡോ​ഫാ​ൻ പ്ര​വി​ശ്യ​യി​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ സ്വ​ർ​ണ ഖ​നി ത​ക​ർ​ന്ന് 38 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

38 പേ​ർ മ​രി​ച്ച​താ​യി സു​ഡാ​നീ​സ് മി​ന​റ​ൽ റി​സോ​ഴ്സ​സ് ക​ന്പ​നി​യു​ടെ വ​ക്താ​വാ​ണ് അ​റി​യി​ച്ച​ത്. ഖ​നി​യി​ലെ നി​ര​വ​ധി ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ത​ല​സ്ഥാ​ന​മാ​യ ഖാ​ർ​ത്തൂ​മി​ൽ നി​ന്ന് 700 കി​ലോ​മീ​റ്റ​ർ തെ​ക്ക് ഫു​ജ ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.