അ​മേ​ഠി​യി​ൽ‌ മോ​ഷ​ണം ആ​രോ​പി​ച്ച് ദ​ളി​ത് പെ​ൺ​കു​ട്ടി​ക്ക് ക്രൂ​ര​മ​ർ​ദ​നം

06:18 PM Dec 29, 2021 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ൽ‌ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ൺ​കു​ട്ടി​യെ വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

ര​ണ്ട് പേ​ർ ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു​വ​യ്ക്കു​ക​യും മൂ​ന്നാ​മ​ൻ കു​ട്ടി​യു​ടെ കാ​ലി​ൽ വ​ടി ഉ​പ​യോ​ഗി​ച്ച് ശ​ക്തി​യാ​യി അ​ടി​ക്കു​ന്ന​തു​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ത്തി​ലു​ള്ള​ത്. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​ണ് പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച​ത്.

വീ​ഡി​യോ​യി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ പെ​ൺ‌​കു​ട്ടി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തും കേ​ൾ​ക്കാം. പെ​ണ്‍​കു​ട്ടി വേ​ദ​ന കൊ​ണ്ട് ക​ര​യു​മ്പോ​ഴും യു​വാ​ക്ക​ള്‍ ക്രൂ​ര​ത തു​ട​ര്‍​ന്നു. നി​ല​ത്ത് വ​ലി​ച്ച് ഇ​ഴ​ച്ചും മു​ടി​യി​ല്‍ കു​ത്തി​പ്പി​ടി​ച്ചും അ​ടി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​സ്കോ വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ത്ത പോ​ലീ​സ് ന​മ​ന്‍ സോ​ണി എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​റ്റ് പ്ര​തി​ക​ളെ വൈ​കാ​തെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.