സെഞ്ചൂറിയൻ: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 305 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം ചായയ്ക്ക് മുൻപ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 197 റണ്‍സിൽ അവസാനിച്ചു. നാല് വീതം വിക്കറ്റുകൾ വീഴ്ത്തിയ കഗീസോ റബാഡ, മാർക്കോ ജാൻസൻ എന്നിവർ ചേർന്നാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. ലുങ്കി എൻഗിഡി രണ്ടു വിക്കറ്റുകൾ നേടി.
16/1 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. 34 റണ്‍സ് നേടിയ ഋഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ. രാഹുൽ 23 റണ്‍സിനും രഹാനെ 20 റണ്‍സിനും കോഹ്ലി 18 റണ്‍സിനും പുറത്തായി.
ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നേടാൻ മികച്ച പോരാട്ടം കാഴ്ചവയ്ക്കേണ്ടി വരും. ആദ്യ ഇന്നിംഗ്സിൽ നേടിയ 130 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ മുൻതൂക്കം നൽകിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് 305 റണ്‍സ് വിജയലക്ഷ്യം
06:01 PM Dec 29, 2021 | Deepika.com