റാഞ്ചി: ഇന്ധന വിലയിൽ വലയുന്ന ജനതയ്ക്ക് ആശ്വാസവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഇരുചക്രവാഹനങ്ങൾക്ക് പെട്രോൾ വിലയിൽ 25 രൂപയുടെ കുറവ് വരുത്തിയെന്ന് ഹേമന്ത് സോറൻ പ്രഖ്യാപിച്ചു. ജനുവരി 26 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
സാധാരണക്കാർക്ക് വലിയ ആശ്വാസമാകും പെട്രോൾ വിലയിൽ കുറവ് വരുത്തിയ തീരുമാനമെന്ന് ഹേമന്ത് സോറൻ ട്വിറ്ററിൽ കുറിച്ചു. ഇടത്തരക്കാരാണ് ഇരുചക്ര ഉടമകളിൽ ഏറിയപങ്കും. അവർക്ക് വലിയ ആശ്വാസമാകുന്നതാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പെട്രോളടിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ അക്കൗണ്ടിലേക്ക് 25 രൂപ ക്രെഡിറ്റ് ആകുന്ന തരത്തിലായിരിക്കും പദ്ധതി.
പത്ത് ലിറ്റർ പെട്രോൾ വരെ ഇത്തരത്തിൽ വിലക്കുറവിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
ഇരുചക്ര വാഹന ഉടമകൾക്ക് ലോട്ടറി; പെട്രോളിന് 25 രൂപ ഡിസ്കൗണ്ട്
06:00 PM Dec 29, 2021 | Deepika.com