തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2846 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.07 ശതമാനമാണ്.
ഇന്ന് 12 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ അപ്പീല്‍ നല്കിയ 199 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,277 ആയി.
2678 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 121 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 20,456 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2576 പേര് രോഗമുക്തരായി. 51,73,656 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്
എറണാകുളം-526, തിരുവനന്തപുരം-507, കോഴിക്കോട്-348, കോട്ടയം-332, തൃശൂര്‍-185, പത്തനംതിട്ട-179, കൊല്ലം-141, കണ്ണൂര്‍-136, ആലപ്പുഴ-128, ഇടുക്കി-100, മലപ്പുറം-91, വയനാട്-69, കാസര്‍ഗോഡ്-53, പാലക്കാട്-51.
ഇന്ന് 2846 പേർക്ക് കോവിഡ്; ആകെ മരണം 47,277 ആയി
06:00 PM Dec 29, 2021 | Deepika.com