രാ​ത്രി നി​യ​ന്ത്ര​ണം: ദേ​വാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ൾ​ക്കും ബാ​ധ​ക​മെ​ന്ന് സ​ർ​ക്കാ​ർ

04:19 PM Dec 29, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ൺ പ​ട​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി ര​ണ്ടു വ​രെ​യു​ള്ള രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം ദേ​വാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ൾ​ക്കും ബാ​ധ​ക​മെ​ന്ന് സ​ർ​ക്കാ​ർ.

മ​ത, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക കൂ​ടി​ച്ചേ​ര​ലു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സാ​ക്ഷ്യ​പ​ത്രം ക​രു​ത​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ക​ർ​ഫ്യു​വി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി 10നു ​മു​ൻ​പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണു സ​ർ​ക്കാ​ർ നി​ല​പാ​ട്.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണു വി​ശ്വാ​സി സ​മൂ​ഹം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ പു​തു​വ​ത്സ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.