കൊച്ചി: കളമശേരി നഗരസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി. കൗൺസിൽ യോഗത്തിന്റെ മിനുട്സ് കിട്ടാൻ വൈകിയതിനെ ചൊല്ലിയുള്ള ബഹളമാണ് കൈയാങ്കളിയിലെത്തിയത്.
ഉന്തിലും തള്ളിലും ഇടത് കൗൺസിലർ ലിസി കാർത്തികേയൻ കുഴഞ്ഞുവീണു. പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് അധ്യക്ഷ സീമ കണ്ണൻ പറഞ്ഞു.
കളമശേരി നഗരസഭയിൽ കൈയാങ്കളി; ഇടത് കൗൺസിലർ കുഴഞ്ഞുവീണു
01:34 PM Dec 29, 2021 | Deepika.com