ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിലെ പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്തി. ഒരു ഇരുചക്ര വാഹനം വലിയചുടുകാടിന് സമീപമാണ് കണ്ടെത്തിയത്. ഇതോടെ കൊലപാതകത്തിന് ഉപയോഗിച്ച മൂന്ന് വാഹനങ്ങൾ കണ്ടെത്തി.
കേസിൽ പിടിയിലായ രണ്ട് പ്രതികളുമായി തെളിവെടുപ്പ് തുടരുകയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് എസ്ഡിപിഐ പ്രവർത്തകരായ പ്രതികൾ രണ്ടുപേരും. ഇതിലൊരാളെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. പന്ത്രണ്ടംഗ സംഘമാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
ആലപ്പുഴ രഞ്ജിത് വധം: പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്തി
12:41 PM Dec 29, 2021 | Deepika.com