തൃശൂരിൽ ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി
12:43 PM Dec 29, 2021 | Deepika.com
തൃശൂർ: കൊരട്ടി ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി. ആളപായമോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വനംവകുപ്പും പോലീസും കാട്ടിലേക്ക് അയക്കാൻ ശ്രമം നടത്തുകയാണ്. അയ്യന്പുഴ ഭാഗത്തെ കാട്ടില്‍ നിന്ന് വഴി തെറ്റിയെത്തിയതാണ് കാട്ടുപോത്തെന്നാണ് നിഗമനം.