എ​സ്. രാ​ജേ​ന്ദ്ര​നെ സി​പി​എ​മ്മി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ ശി​പാ​ർ​ശ

11:21 AM Dec 29, 2021 | Deepika.com
മൂ​ന്നാ​ർ: ദേ​വി​കു​ളം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​നെ സി​പി​എ​മ്മി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ ശി​പാ​ർ​ശ. സി​പി​എം ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്. ദേ​വി​കു​ളം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വീ​ഴ്ച​യി​ൽ പാ​ർ​ട്ടി നി​യോ​ഗി​ച്ച ര​ണ്ടം​ഗ ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ജേ​ന്ദ്ര​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നീ​ക്കം.

ഒ​രു വ​ർ​ഷ​ത്തേ​ക്കാണ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ള്ള​ത്. ശി​പാ​ർ​ശ ജി​ല്ലാ ക​മ്മി​റ്റി സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കൈ​മാ​റും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ത്മാ​ർ​ത്ഥ​ത ഉ​ണ്ടാ​യി​ല്ല, പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു നി​ന്നു, വോ​ട്ട് ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു തു​ട​ങ്ങി​യ​വ​യാ​ണ് രാജേന്ദ്രനെതിരായ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍.