മോ​ൻ​സ​ൻ കേ​സ്: ന​ടി ശ്രു​തി ല​ക്ഷ​മി​യെ ചോ​ദ്യം ചെ​യ്യു​ന്നു

05:32 PM Dec 28, 2021 | Deepika.com
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ൻ മോ​ൻ​സ​ൻ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ന​ടി ശ്രു​തി ല​ക്ഷി​മി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ഡി ന​ടി​യി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ മോ​ൻ​സ​ന്‍റെ വ​സ​തി​യി​ൽ ശ്രു​തി നൃ​ത്തം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി ഇ​രു​വ​രും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​ത്.

ശ്രു​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മോ​ൻ​സ​ൻ പ​ണം ന​ൽ​കി​യ​തി​ന്‍റെ രേ​ഖ​ക​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്. ന​ർ​ത്തി എ​ന്ന നി​ല​യി​ലാ​ണ് വ​സ​തി​യി​ൽ പോ​യ​തെ​ന്നും മു​ടി​കൊ​ഴി​ച്ചി​ലി​ന് മോ​ൻ​സ​ന്‍റെ പ​ക്ക​ൽ നി​ന്നും ചി​കി​ത്സ തേ​ടി​യി​രു​ന്നു​വെ​ന്നും ശ്രു​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റ് ബ​ന്ധ​ങ്ങ​ളൊ​ന്നും മോ​ൻ​സ​നു​മാ​യി ഇ​ല്ലെ​ന്നാ​ണ് ന​ടി​യു​ടെ വാ​ദം.