തിരുവനന്തപുരം: സംസ്ഥാനത്തെ തീയറ്ററുകളിൽ രാത്രി പത്തിന് ശേഷം ഇനി പ്രദർശനമുണ്ടാകില്ല. പുതുവർഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാല് ദിവസം സർക്കാർ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് തീരുമാനം.
കോവിഡ് കാലത്ത് അടച്ച തീയറ്ററുകൾ പലതും അടുത്തകാലത്താണ് തുറന്നട്. അടുത്തിടെ ചില സൂപ്പർ താര ചിത്രങ്ങളുടെ ഫാൻ ഷോകൾ അർധരാത്രിയുടം പുലർച്ചെയും വിവിധ കേന്ദ്രങ്ങളിൽ നടന്നിരുന്നു.
ഒമിക്രോണ്‍ പശ്ചാത്തലത്തിലാണ് പുതുവർഷ ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചിരുന്നു.
പുതുവർഷ ആഘോഷങ്ങളും രാത്രി പത്തിന് ശേഷം വിലക്കിയിട്ടുണ്ട്. ഇതോടെയാണ് തീയറ്ററുകളും നിയന്ത്രണ പരിധിയിൽ വന്നത്.
തീയറ്ററുകളിൽ രാത്രി പത്തിന് ശേഷം പ്രദർശനമില്ല
04:46 PM Dec 28, 2021 | Deepika.com