തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറപാണയത്തു നിന്നും കാണാതായ മൂന്ന് കുട്ടികളെയും പോലീസ് കണ്ടെത്തി. പാലോട് വനമേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. 11, 13, 14 വയസുകാരായ ആണ്‍കുട്ടികളെ തിങ്കളാഴ്ച രാവിലെ മുതലാണ് വീട്ടിൽ നിന്നും കാണാതായത്.
പിന്നാലെ കുടുംബങ്ങൾ പോലീസിൽ പരാതി നൽകി. പോലീസ് ജില്ലയാകെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂവർ സംഘത്തെ കണ്ടെത്തിയത്. അയൽക്കാരും ബന്ധുക്കളുമായ മൂവരും ചേർന്ന് നാടുകാണാനിറങ്ങിയതാണെന്നാണ് സംശയിക്കുന്നത്.
കാണാതായ ഒരു കുട്ടിയുടെ വീട്ടിലെ കുടുക്ക പൊട്ടിച്ച് ലഭിച്ച 4,000 രൂപയുമായാണ് സംഘം ഒരു ദിനം കറങ്ങി നടന്നത്. പോലീസ് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം ബന്ധുക്കൾക്കൊപ്പം വിടും.
വെഞ്ഞാറമൂട്ടിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി
01:11 PM Dec 28, 2021 | Deepika.com