മെ​ൽ​ബ​ണി​ൽ ഇം​ഗ്ല​ണ്ട് ചാ​ര​മാ​യി; ആ​ഷ​സ് ഓ​സീ​സി​ന്

01:00 PM Dec 28, 2021 | Deepika.com
മെ​ൽ​ബ​ണ്‍: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് ദ​യ​നീ​യ തോ​ൽ​വി. ഇ​ന്നിം​ഗ്സി​നും 14 റ​ണ്‍​സി​നു​മാ​ണ് ഓ​സീ​സ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്ന് മ​ത്സ​ര​വും ജ​യി​ച്ച് ഓ​സീ​സ് ആ​ഷ​സ് സ്വ​ന്ത​മാ​ക്കി.

മൂ​ന്നാം ദി​നം ഒ​രു മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് ചെ​റു​ത്തു​നി​ൽ​പ്പ് നീ​ണ്ട​ത്. 68 റ​ണ്‍​സി​ന് ഇം​ഗ്ല​ണ്ട് ര​ണ്ടാം ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. ജോ ​റൂ​ട്ട് (28), ബെ​ൻ സ്റ്റോ​ക്സ് (11) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ല് ഓ​വ​റി​ൽ ഏ​ഴ് റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ സ്കോ​ട്ട് ബൊ​ളാ​ണ്ടാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്ക് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

ആ​റ് വി​ക്ക​റ്റു​ക​ൾ ശേ​ഷി​ക്കേ ഇ​ന്നിം​ഗ്സ് തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ 51 റ​ണ്‍​സ് കൂ​ടി വേ​ണം എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് മൂ​ന്നാം ദി​നം ക​ളി​തു​ട​ങ്ങി​യ​ത്. 31/4 എ​ന്ന നി​ല​യി​ൽ ര​ണ്ടാം​ദി​നം നേ​രി​ട്ട ദു​ര​ന്ത​ത്തി​ന്‍റെ ബാ​ക്കി​യാ​യി​രു​ന്നു മൂ​ന്നാം ദി​ന​വും. സ്കോ​ർ 46-ൽ ​എ​ത്തി​യ​പ്പോ​ൾ സ്റ്റോ​ക്സ് വീ​ണു. 60/5 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇം​ഗ്ല​ണ്ടി​ന് എ​ട്ട് റ​ണ്‍​സ് നേ​ടു​ന്ന​തി​നി​ടെ അ​വ​സാ​ന അ​ഞ്ച് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി.

70 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഓ​സീ​സ് മ​ണ്ണി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ ടെ​സ്റ്റാ​ണ് മെ​ൽ​ബ​ണി​ൽ അ​വ​സാ​നി​ച്ച​ത്. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്കോ​ട്ട് ബൊ​ളാ​ണ്ട് മാ​ൻ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​ര​വും നേ​ടി.