ആലപ്പുഴ: ആലപ്പുഴ രഞ്ജിത്ത് വധക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര് കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകരാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ് ഇവര്‍.
പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിനു ശേഷം ഒളിവില്‍പോയ ഇവരെ സംസ്ഥാനത്തിനു പുറത്തുനിന്നുമാണ് പിടികൂടിയത്. വെള്ളക്കിണറിലെ വീട്ടില്‍ വച്ച് 12 അംഗ സംഘമാണ് രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയത്.
ആലപ്പുഴ രഞ്ജിത്ത് വധം; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
12:50 PM Dec 28, 2021 | Deepika.com