കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ദിവസമാണ് വിചാരണ കോടതിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ വാദങ്ങൾ വിചാരണ കോടതി തുടർച്ചയായി അവഗണിക്കുകയാണെന്നും നിർണായക വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുൻപ് വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചെങ്കിൽ ഹർജി തള്ളി. പിന്നാലെയാണ് വീണ്ടും പരാതിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരായ ഹർജിയിൽ നോട്ടീസ്
12:30 PM Dec 28, 2021 | Deepika.com