കൊല്ലത്ത് വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്
09:41 AM Dec 28, 2021 | Deepika.com
കൊല്ലം: പള്ളിമുക്കിൽ വാഹനാപകടം. തേങ്ങ കയറ്റിവന്ന മിനി ലോറി ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറിയാണ് അപകടം നടന്നത്. സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്കു മറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.