നീ​റ്റ് കൗ​ൺ​സി​ലിം​ഗ്: എ​യിം​സി​ലെ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രും സ​മ​ര​ത്തി​ലേ​ക്ക്

08:12 AM Dec 28, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: നീ​റ്റ് കൗ​ൺ​സി​ലിം​ഗ് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​യിം​സി​ലെ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രും സ​മ​ര​ത്തി​ലേ​ക്ക്. ഇ​ന്നു മു​ത​ൽ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രും സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​രും.

ഡ്യൂ​ട്ടി ബ​ഹി​ഷ്ക്ക​രി​ച്ചാ​ണ് റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം. 24 മ​ണി​ക്കൂ​റി​ന​കം പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ എം​യി​സി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗം ഒ​ഴി​കെ എ​ല്ലാ സേ​വ​ന​ങ്ങ​ളും ബ​ഹി​ഷ്ക്ക​രി​ക്കാ​നാ​ണ് സ​മ​ര​ക്കാ​രു​ടെ തീ​രു​മാ​നം.

അ​തേ​സ​മ​യം തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഐ​ടി​ഒ സം​ഘ​ർ​ഷ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.