കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കന്പനിക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.കോഴിക്കോട്ടെ ആറ് സ്റ്റേഷനുകളിൽനിന്നും അഗ്നിശമനസേന സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കന്പനിക്ക് സമീപം താമസിച്ചിരുന്നവരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. അതിഥി തൊഴിലാളികളെയാണ് ഒഴിപ്പിച്ചത്. ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കന്പനി. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കോഴിക്കോട്ട് കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം
04:37 AM Dec 28, 2021 | Deepika.com