സർക്കാരിനെ പുകഴ്ത്തി വീണ്ടും ശശി തരൂർ

12:40 AM Dec 28, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എം പി. നിതി ആയോഗിന്‍റെ ദേശീയ ആരോഗ്യസൂചികയിൽ ഒന്നാമതെത്തിയതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ ട്വീറ്റ് ചെയ്യുകയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ​ആദിത്യനാഥിനെ ടാഗ് ചെയ്താണ് ശശി തരൂർ കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. ആരോഗ്യസൂചികയിൽ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ ഉള്ള സംസ്ഥാനം.