കൗ​മാ​ര​ക്കാ​ര്‍​ക്ക് ന​ൽ​കു​ക കോ​വാ​ക്സി​ൻ; രജിസ്ട്രേഷൻ ജ​നു​വ​രി ഒ​ന്നു മു​ത​ൽ

11:12 PM Dec 27, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 15നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​ർ​ക്ക് ന​ൽ​കു​ക കോ​വാ​ക്സി​ൻ. സൗ​ജ​ന്യ​മാ​യി​ട്ടാ​യി​രി​ക്കും സ​ർ​ക്കാ​ർ വാ​ക്സി​ൻ ന​ൽ​കു​ക. വാ​ക്സി​നേ​ഷ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും.

2007നോ ​അ​തി​ന് മു​മ്പോ ജ​നി​ച്ച കു​ട്ടി​ക​ളെ ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ക്സി​ൻ ന​ൽ​കും എ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഓ​ൺ​ലൈ​ൻ വ​ഴി മാ​ത്ര​മ​ല്ല ഓ​ഫ്‌​ലൈ​ന്‍ ആ​യും വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ര്‍​ക്ക് സ്റ്റു​ഡ​ന്‍റ് ഐ​ഡി കാ​ര്‍​ഡ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ര​ണ്ടാം ഡോ​സ് എ​ടു​ത്ത​തി​ന് ശേ​ഷം ഒ​ൻ​പ​ത് മാ​സം പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷ​മാ​ണ് ബൂ​സ്റ്റ​ർ ഡോ​സി​ന് വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ക. ഇ​തി​ന് വേ​ണ്ടി നി​ല​വി​ലു​ള്ള കോ​വി​ൻ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കാം. അ​വ​ർ​ക്ക് ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഈ ​അ​ധി​ക ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത കാ​ര്യം കൂ​ടി പ​രാ​മ​ർ​ശി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ നി​ർ​ദ്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

15 മു​ത​ല്‍ 18 വ​യ​സു​വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കു​മെ​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​ഖ്യാ​പി​ച്ച​ത്. ജ​നു​വ​രി മൂ​ന്നു മു​ത​ലാ​ണ് കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക.