മഡ്ഗാവ്: ഐഎസ്എല്‍ ഫുട്ബോളില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും സമനില. മുംബൈ സിറ്റിയെ 3-3ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ തളച്ചു.
ആവേശകരമായ മത്സരത്തില്‍ മുന്നില്‍ നിന്ന ശേഷമാണ് മുംബൈ സമനില വഴങ്ങിയത്. മുംബൈയ്ക്കായി ഇഗര്‍ ആഞ്ചലോ രണ്ടും ബിപിന്‍ സിംഗ് ഒരു ഗോളും നേടി. നോര്‍ത്ത് ഈസ്റ്റിന്റെ മൂന്നു ഗോളും ഡെഷോണ്‍ ബ്രൗണ്‍ നേടി.
ഇതോടെ 16 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്തു തുടരുന്നു. എട്ടു പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് ഒമ്പതാമതാണ്.
ഡെഷോൺ ബ്രൗണിന് ഹാട്രിക്; മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ്
10:22 PM Dec 27, 2021 | Deepika.com