ആ​ഷ​സ് ടെ​സ്റ്റി​നി​ടെ ഇം​ഗ്ല​ണ്ട് ക്യാ​മ്പി​ല്‍ കോ​വി​ഡ് ഭീ​തി

10:08 PM Dec 27, 2021 | Deepika.com
മെ​ല്‍​ബ​ൺ: ആ​ഷ​സ് ടെ​സ്റ്റി​നി​ടെ ഇം​ഗ്ല​ണ്ട് ക്യാ​മ്പി​ല്‍ കോ​വി​ഡ് ഭീ​തി. മൂ​ന്നാം ആ​ഷ​സ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ടീ​മി​നൊ​പ്പ​മു​ള്ള ര​ണ്ട് സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫി​നും ര​ണ്ട് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നാം ടെ​സ്റ്റി​നാ​യി ടീം ​ഹോ​ട്ട​ലി​ല്‍ നി​ന്ന് മെ​ല്‍​ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് ഇം​ഗ്ല​ണ്ട് ടീ​മി​ലെ എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ര്‍ നി​ല​വി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. ടീ​മി​ലെ മ​റ്റം​ഗ​ങ്ങ​ളെ വീ​ണ്ടും ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ള്‍ റി​സ​ള്‍​ട്ട് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. പി​സി​ആ​ര്‍ ടെ​സ്റ്റും ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ ഫ​ലം ഇ​ന്ന് ല​ഭി​ക്കും.

ടെ​സ്റ്റി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​ന്‍ സം​പ്രേ​ഷ​ക​രാ​യ സെ​വ​ന്‍ നെ​റ്റ്‌​വ​ര്‍​ക്കി​ന്‍റെ ഒ​രു സ്റ്റാ​ഫി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ അ​വ​സാ​ന നി​മി​ഷം സെ​വ​ന്‍ നെ​റ്റ്‌​വ​ര്‍​ക്ക് ക​മ​ന്‍റേ​റ്റ​റെ മാ​റ്റി.