വി​ല​ക്ക​യ​റ്റ​ത്തി​ന് ത​ട​യി​ടും; പ​ച്ച​ക്ക​റി തെ​ങ്കാ​ശി​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രു​മെ​ന്ന് കൃ​ഷി​മ​ന്ത്രി

08:44 PM Dec 27, 2021 | Deepika.com
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച മു​ത​ല്‍ തെ​ങ്കാ​ശി​യി​ലെ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് നേ​രി​ട്ട് പ​ച്ച​ക്ക​റി എ​ത്തി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദ്. ഇ​ട​ത്ത​ട്ടു​കാ​രി​ല്ലാ​തെ​യാ​ണ് പ​ച്ച​ക്ക​റി എ​ത്തി​ക്കു​ക​യെ​ന്ന് മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. ത​മി​ഴ്‌​നാ​ടു​മാ​യി ക​രാ​ര്‍ ഉ​റ​പ്പി​ച്ചു. നേ​രി​ട്ട് ശേ​ഖ​രി​ക്കു​ന്ന​തി​നാ​ല്‍ ചൂ​ഷ​ണം ഉ​ണ്ടാ​വി​ല്ല. പ​ച്ച​ക്ക​റി വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ത്തു​വ​രി​ക​യാ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

10 ട​ണ്‍ ത​ക്കാ​ളി ആ​ന്ധ്ര​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്. ത​ക്കാ​ളി കൊ​ണ്ടു​വ​രു​ന്ന​തി​നു ആ​ന്ധ്ര സ​ര്‍​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. 70 ട​ണ്‍ പ​ച്ച​ക്ക​റി പ്ര​തി​ദി​നം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രു​ന്നു​ണ്ട്. ന​മു​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി ന​മ്മ​ള്‍ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.