മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടി​ല്ല; മ​മ​ത​യെ ത​ള്ളി കേ​ന്ദ്രം

06:52 PM Dec 27, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: മ​ദ​ർ തെ​രേ​സ സ്ഥാ​പി​ച്ച മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്ന പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ആ​ക്ഷേ​പം ത​ള്ളി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​നു​ള്ള അ​നു​വാ​ദ​മാ​ണ് പു​തു​ക്കി ന​ൽ​കാ​ത്ത​ത്. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ 25ന് ​അ​പേ​ക്ഷ ത​ള്ളി​യെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചെ​ന്ന് ട്വി​റ്റ​റി​ലൂ​ടെ മ​മ​ത അ​റി​യി​ച്ചി​രു​ന്നു. ന​ട​പ​ടി ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്നും മ​മ​ത ട്വീ​റ്റ് ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​മ​ത​യു​ടെ ആ​രോ​പ​ണ​ത്തെ ത​ള്ളി കേ​ന്ദ്രം രം​ഗ​ത്തെ​ത്തി​യ​ത്.

മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ഗു​ജ​റാ​ത്ത് ഘ​ട​ക​ത്തി​നെ​തി​രേ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര ന​ട​പ​ടി​യു​ണ്ടാ​യ​ത്. മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​ക്ക് കീ​ഴി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളും രോ​ഗി​ക​ളു​മാ​യ ഇ​രു​പ​ത്തി​ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ മ​രു​ന്നും ഭ​ക്ഷ​ണ​വും ഇ​ല്ലാ​തെ ക​ഴി​യു​ക​യാ​ണെ​ന്നും മ​മ​ത ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്നു.