കി​ഴ​ക്ക​മ്പ​ലം സം​ഘ​ർ​ഷം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്ന് കോ​ടി​യേ​രി

05:07 PM Dec 27, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്ക​മ്പ​ല​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ആ​കെ ഒ​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​ന്ത്യ​യി​ൽ മെ​ച്ച​പ്പെ​ട്ട ക്ര​മ​സ​മാ​ധാ​ന നി​ല​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​ഴ​ക്ക​മ്പ​ലം സം​ഘ​ർ​ഷ​ത്തി​ൽ കി​റ്റ​ക്സ് ക​മ്പ​നി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ര​ട്ട​യെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.