ഛ​ത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന ആ​റ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

02:50 PM Dec 27, 2021 | Deepika.com
റാ​യ്പു​ർ: ഛത്തീസ്ഗ​ഡ്-​തെ​ലു​ങ്കാ​ന അ​തി​ര്‍​ത്തി​യി​ല്‍ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ആ​റ് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു.

റാ​യ്പൂ​രി​ൽ നി​ന്ന് 400 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ലെ കി​സ്താ​രം പ്ര​ദേ​ശ​ത്തെ വ​ന​മേ​ഖ​ല​യി​ൽ രാ​വി​ലെ ആ​റി​നു ഏ​ഴി​നും ഇ​ട​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. മ​രി​ച്ച​വ​രി​ൽ നാ​ല് സ്ത്രീ​ക​ളു​മു​ണ്ട്. തെ​ലു​ങ്കാ​ന പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക മാ​വോ​യി​സ്റ്റ് വി​രു​ദ്ധ യൂ​ണി​റ്റു​മാ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.

ഇ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​കാ​നാ​യി ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡി​ന്‍റെ​യും സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സി​ന്‍റെ​യും (സി​ആ​ർ​പി​എ​ഫ്) സം​യു​ക്ത സം​ഘ​വും പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രു​ന്നു. കി​സ്താ​രം ഏ​രി​യാ ക​മ്മി​റ്റി​യി​ൽ​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

മാ​വോ​യി​സ്റ്റു​ക​ളു​ടെ അ​ഞ്ച് ഏ​രി​യാ ക​മ്മി​റ്റി​ക​ളാ​ണ് സു​ക്മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ, കേ​ർ​ളാ​പ്പാ​ൽ, കോ​ന്ത ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സു​ര​ക്ഷാ സേ​ന വി​ജ​യം ക​ണ്ടു.