എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ പ​രീ​ക്ഷാ​ തീയ​തി ഇ​ന്നു പ്ര​ഖ്യാ​പി​ക്കും

06:44 AM Dec 27, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ത്തീ​യ​തി ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ 9.30ന് ​കാ​സ​ർ​ഗോ​ഡ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ക്കു​ക.

മാ​ർ​ച്ച് അ​വ​സാ​ന​മോ ഏ​പ്രി​ലി​ലോ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ക്ലാ​സു​ക​ൾ വൈ​കി​ത്തു​ട​ങ്ങി​യ​തി​നാ​ൽ മു​ഴു​വ​ൻ പാ​ഠ​ഭാ​ഗ​ങ്ങ​ളും പ​രീ​ക്ഷ​ക്കു​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്ക്ക് പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ എ​ത്ര​ഭാ​ഗം ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന​തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കും. ക​ഴി​ഞ്ഞ ത​വ​ണ 40 ശ​ത​മാ​നം പാ​ഠ​ഭാ​ഗ​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​വ​ണ 60 ശ​ത​മാ​നം പാ​ഠ​ഭാ​ഗം ഉ​ള്‍​ക്കൊ​ള്ളി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.