യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ "ബു​ൾ​ഡോ​സ​ർ​നാ​ഥ്' എ​ന്ന് വി​ളി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

05:01 AM Dec 27, 2021 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ബു​ൾ​ഡോ​സ​ർ നാ​ഥ് എ​ന്ന് വി​ളി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. യു​വാ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ളെ ച​വി​ട്ടി​യ​ര​ച്ച യോ​ഗി​യെ ബു​ൾ​ഡോ​സ​ർ നാ​ഥ് അ​ല്ലെ​ങ്കി​ൽ ബു​ൾ​ഡോ​സ​റു​ക​ളു​ടെ പ്ര​ഭു എ​ന്ന് വി​ളി​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞ​ത്.

കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ക്നോ​വി​ൽ ന​ട​ക്കാ​നി​രു​ന്ന അ​ഞ്ച് കി​ലോ മീ​റ്റ​ർ ഓ​ട്ട​ത്തി​ന് ല​ക്നോ പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു കോ​ൺ​ഗ്ര​സ് യോ​ഗി​യ്ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. സ്ത്രീ ​മു​ന്നേ​റ്റ​ത്തി​നാ​യി "ല​ഡ്കി ഹൂ​ൺ, ല​ഡ് സ​ക്തീ ഹൂ​ൺ' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ത്താ​നി​രു​ന്ന​ത്.

ല​ക്നോ​വി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച മാ​ര​ത്ത​ണി​ൽ ഓ​ടാ​ൻ ആ​ഗ്ര​ഹി​ച്ച പെ​ൺ​കു​ട്ടി​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ത​ക​ർ​ത്തു​വെ​ന്നും കോ​ൺ​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. സ്ത്രീ ​വി​രു​ദ്ധ​നാ​യ യോ​ഗി ശ​ക്ത​രാ​യ സ്ത്രീ​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി എ​ന്ന് കോ​ൺ​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തു.