ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധം

02:44 AM Dec 27, 2021 | Deepika.com
മ​സ്ക​റ്റ്: ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള വി​ദേ​ശി​ക​ൾ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ഫൈ​സ​ൽ അ​ൽ ബു​സൈ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന സു​പ്രീം ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. യാ​ത്ര​ക്ക് മു​മ്പു​ള്ള 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം.

പു​തി​യ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ജ​നു​വ​രി 31വ​രെ ഇ​വ നി​ല​നി​ൽ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ബോ​ട്‌​സ്വാ​ന, സിം​ബാ​ബ്‌​വെ, ല​സൂ​ട്ടു, സ്വാ​സി​ല​ൻ​ഡ്, മൊ​സാം​ബി​ക് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് സു​പ്രീം​ക​മ്മി​റ്റി പി​ൻ​വ​ലി​ച്ചു.

ലോ​ക​ത്ത് ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ര്യ​ത്തി​ലാ​യി​രു​ന്നു ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​കാ​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.